കരുവൻതിരുത്തി : വെസ്റ്റ് നല്ലൂർ ഗവ. എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് പച്ചക്കറി വിത്ത് വിതരണംചെയ്തു. കൗൺസിലർ പി. രജനി സ്കൂൾ ലീഡർ പി. അനയയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ്‌ ഒ. ബൈജു അധ്യക്ഷനായി. കൗൺസിലർ കെ. വിനോദ് കുമാർ, പ്രധാനാധ്യാപിക ഇൻ ചാർജ് എ.കെ. ലിസ, മാതൃ പി.ടി.എ. പ്രസിഡന്റ് ഷെമിപ്രജീഷ് , ടി. ഭാഗീരഥി, കെ. നളിനി, പി. രജിത, എം.എം. സുനിത, പി. മിനി, പി. അശ്വതി, കെ. രുക്‌മിണി തുടങ്ങിയവർ പങ്കെടുത്തു.