കൊടുവള്ളി : മാപ്പിളപ്പാട്ട് കലാകാരൻ വി.എം. കുട്ടിയുടെ നിര്യാണത്തിൽ സേവ് കൊടുവള്ളി സാംസ്കാരികവേദി അനുശോചിച്ചു. ചെയർമാൻ സി.പി. ഫൈസൽ അധ്യക്ഷനായി. സലാം കരുവൻപൊയിൽ, ആദം കൊടുവള്ളി, എം.പി.എ. ഖാദർ കരുവൻപൊയിൽ, സലിം അണ്ടോണ, എം.പി. അബ്ദുറഹിമാൻ, സി.പി. റസാഖ്, സലീം നെച്ചുളി, ബഷീർ ചിരുതോട്ടത്തിൽ, കെ.ടി. സുനി, അബ്ദുള്ള മാതോലത്ത്, ഒ.കെ. നജീബ് എന്നിവർ സംസാരിച്ചു.

: മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച വി.എം. കുട്ടിയുടെ നിര്യാണത്തിൽ ഇശൽമാല മാപ്പിള കലാസാഹിത്യ സംഘം അനുശോചിച്ചു. ടി. അബ്ദുള്ള ചേന്ദമംഗല്ലൂർ അധ്യക്ഷനായി. അഷ്റഫ് വാവാട് അനുശോചനപ്രമേയം അവതരിപ്പിച്ചു. അബ്ദുറഹിമാൻ പന്നൂർ, റിയാസ് ഓമശ്ശേരി, ഇബ്രാഹിം മലയിൽ, എം.കെ. ജയഭാരതി കൊണ്ടോട്ടി, ബബിത അത്തോളി, ഇ.കെ. ശൗക്കത്തലി, മുഹമ്മദ് അപ്പമണ്ണിൽ, അബ്ദുള്ള ചേളാരി എന്നിവർ സംസാരിച്ചു.

: ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നിങ്ങനെ മാപ്പിളകലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വി.എം. കുട്ടിയുടെ നിര്യാണത്തിൽ തനിമ കൊടുവള്ളി ചാപ്റ്റർ അനുശോചിച്ചു. പ്രസിഡന്റ് ഒ.കെ. കരീം അധ്യക്ഷനായി. ജഅഫർ അരിയിൽ, ശമീർബാബു കൊടുവള്ളി, ആർ.വി. സൈനുദ്ദീൻ, അഷ്‌റഫ് വാവാട്, വി.സി. മുസ്തഫ, ഇ.കെ. സഫീറ, മുസ്ഫിറ എന്നിവർ സംസാരിച്ചു.

നരിക്കുനി : മാപ്പിളപ്പാട്ട് കലാകാരൻ വി.എം. കുട്ടിയുടെ നിര്യാണത്തിൽ നരിക്കുനി ദേശീയ വായനശാല അനുശോചിച്ചു. കൊയിലോത്ത് മമ്മു അധ്യക്ഷനായി. അഷ്‌റഫ് നരിക്കുനി, എം. ആലിക്കോയ, സി. ദിലീപ് കുമാർ, കെ.സി. സാലി, പി.വി. നൗഷാദ് , അബ്ദുൽജലീൽ എന്നിവർ സംസാരിച്ചു.