രാമനാട്ടുകര : പരിസ്ഥിതിസംരക്ഷണ സന്ദേശവുമായി കാസർകോട് മുതൽ കന്യാകുമാരിവരെ പദയാത്ര നടത്തുന്ന എടപ്പാൾ സ്വദേശി ശരത്തിന് രാമനാട്ടുകരയിൽ സ്വീകരണം നൽകി. പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങൾ സന്ദർശിച്ച് വൃക്ഷത്തൈ നട്ടുകൊണ്ടാണ് ശരത് യാത്ര തുടരുന്നത്. നഗരസഭാ ഉപാധ്യക്ഷൻ കെ. സുരേഷ് പൊന്നാടയണിയിച്ച് സ്വീകരിച്ചു. മധു രാമനാട്ടുകര അധ്യക്ഷത വഹിച്ചു. കൗൺസിലർ അനിൽകുമാർ മേലത്ത്, ഗോപി കൊടക്കല്ലുപറമ്പ്, എം.പി. ജനാർദനൻ, അയ്യപ്പൻ പൂന്തോട്ടത്തിൽ, ഷാജു ശിവദാസൻ, അരുൺ പെരുമ്പിൽ എന്നിവർ സംസാരിച്ചു