കോഴിക്കോട് : ഡീസൽ പെട്രോൾ പാചകവാതക വിലവർധനയിൽ യു.ഡി.എഫ്. ജില്ലാ നേതൃയോഗം പ്രതിഷേധിച്ചു.

കേരള സർക്കാർ സബ്‌സിഡി വേണ്ടെന്നുവെച്ച് ജനങ്ങളെ ദുരിതത്തിൽനിന്ന് അകറ്റാൻ മുന്നോട്ട് വരണം. ഡി.സി.സി. പ്രസിഡന്റ്‌ കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ അധ്യക്ഷനായി.

എം.എ. റസാഖ്, പി.എം. നിയാസ്, ഉമ്മർ പാണ്ടികശാല, വീരാൻകുട്ടി, നാരായണൻ, പി. മജീദ്, അഷറഫ് പി, എസ്.പി. കുഞ്ഞമ്മത്, കോട്ടയിൽ രാധാകൃഷ്ണൻ, ടി.കെ. ഇബ്രാഹിം, നാണു, പി. മൊയ്തീൻ, ഹാഷിം മനോളി എന്നിവർ സംസാരിച്ചു.