വടകര : കടത്തനാട് കെ.പി. ചന്ദ്രൻ ഗുരുക്കൾ സ്മാരക കളരിസംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഗുരുക്കൾസ് കളരിഗ്രാമം പൈതൃക മ്യൂസിയത്തിന്റെ ഉദ്ഘാടനം 16-ന്‌ 11.30-ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.

കെ. മുരളീധരൻ എം.പി. മുഖ്യാതിഥിയാവും. മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ. ബിന്ദു അധ്യക്ഷയാവും. റഫറൽ ഗ്രന്ഥങ്ങൾ, താളിയോലകൾ, കളരിചികിത്സാ ഉപകരണങ്ങൾ തുടങ്ങിവ മ്യൂസിയത്തിൽ ഒരുക്കുന്നുണ്ട്. പത്രസമ്മേളനത്തിൽ കെ.വി. മുഹമ്മദ് ഗുരുക്കൾ, കൗൺസിലർ കെ.എം. ഹരിദാസൻ, എസ്.ബി. യാർബാസ്, എ.കെ. നൗഷാദ് എന്നിവർ സംസാരിച്ചു.