കടലുണ്ടി : തപസ്യയുടെ മുപ്പത്തിരണ്ടാം നവരാത്രി സംഗീതോത്സവത്തിനു തുടക്കമായി. ദൂരദർശൻ - ആകാശവാണി പ്രോഗ്രാം മേധാവി കെ.എം. നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തപസ്യ രക്ഷാധികാരി സി.കെ. വിജയകൃഷ്ണൻ അധ്യക്ഷനായി. ബാലൻ പൂതേരി, കായികതാരം വാസു വെളുത്തോടത്ത് പറമ്പ് എന്നിവരെ ആദരിച്ചു. സംഗീതജ്ഞൻ കെ.പി.എൻ. പിള്ള, തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത്, ജില്ലാ അധ്യക്ഷ രജനി സുരേഷ്, വി. കൃഷ്ണകുമാർ, രാജേഷ് അരിവിട്ടാവിൽ, എം.കെ. കൃഷ്ണകുമാർ, വിനോദ് കുമാർ, എം.എ. മുരളീധരൻ, എം. സുരേന്ദ്രനാഥ്, സത്യവതി കൊടക്കണ്ടത്തിൽ, ജിഷ കോഴിക്കോട് എന്നിവർ സംസാരിച്ചു. ഹരിപ്പാട് കെ.പി. എൻ. പിള്ളയുടെ സംഗീതക്കച്ചേരി അരങ്ങേറി.