നാദാപുരം : ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടികളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ തൂണേരി പോസ്റ്റോഫീസിന് മുമ്പിൽ ധർണ നടത്തി. പി.എം. നാണു ഉദ്ഘാടനം ചെയ്തു. എം. രാജൻ അധ്യക്ഷനായി. സി. കൃഷ്ണൻ, കെ. ബാലൻ, ടി. രാമകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.