മേപ്പയ്യൂർ : മേപ്പയ്യൂർ കെ.എസ്.ഇ.ബി. ഓഫീസിന്‌ കീഴിലെ ചങ്ങരംവെള്ളിയിൽ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ അപകടകരമായ അവസ്ഥയിൽ നിൽക്കുന്ന ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. അധികൃതർ ശ്രദ്ധിച്ചില്ലെങ്കിൽ പ്രദേശവാസികൾക്ക് വലിയ ദുരന്തമായി മാറാൻ സാധ്യതയുള്ള ട്രാൻസ്ഫോർമാർ ഉടൻ തന്നെ സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റി സ്ഥാപിക്കണമെന്ന് ശ്രീപദം സേവാസമിതി ചങ്ങരംവെള്ളി ആവശ്യപ്പെട്ടു.