കൂരാച്ചുണ്ട് : മഴ പെയ്തതോടെ ചെളിക്കുളമായിരിക്കുകയാണ് കൂരാച്ചുണ്ട് അത്യോടി - കാപ്പാട് കുന്ന് റോഡ്.ഒട്ടേറെ കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. അരിക് ചേർന്ന് ഓവുചാൽ നിർമിക്കുകയോ റോഡിന് പൊക്കം കൂട്ടുകയോ ചെയ്താൽ മാത്രമേ പൂർണമായും ഗതാഗതയോഗ്യമാവുകയുള്ളൂ. പഞ്ചായത്തിൽ പരാതി പറഞ്ഞിട്ടും അധികൃതർ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.