നരിക്കുനി : പൊതുറോഡുകളിലും മറ്റും മരങ്ങൾ വെച്ചുപിടിപ്പിക്കുകയും നാണയ -കറൻസി, പഴയ പത്ര-മാസിക ശേഖരണത്തിൽ തത്‌പരനുമായ ആരാമ്പ്രം മാളിയേക്കൽ ടി.എം. ഇസ്മായിലിനെ വോയ്‌സ് ഓഫ് ചക്കാലക്കൽ വാട്സാപ്പ് കൂട്ടായ്മ ആദരിച്ചു.

മടവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് പൊന്നാടയണിയിച്ചു. വാട്ട്‌സാപ്പ് കൂട്ടായ്മ കോ-ഓർഡിനേറ്റർ ഇ.പി. ഹാരിസ് അധ്യക്ഷനായി.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന സിദ്ദീഖലി മുഖ്യാതിഥിയായി. കെ. ഷക്കീല, പുറ്റാൾ മുഹമ്മദ്, സോഷ്മ സുർജിത്, ഇ.എം. വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.