പെരുമണ്ണ : ഇന്ധനവില വർധനയ്ക്കുനേരെ പെരുമണ്ണ പതിമ്മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി ധർണ നടത്തി.

പുത്തൂർമഠം അങ്ങാടിയിൽ നടന്ന പരിപാടി യു.ഡി.എഫ്. കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് പി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു.

കെ.പി. നാരായണൻ അധ്യക്ഷനായി. ഉഷാ നാരായണൻ, സി.പി. ഹാരിസ്, അരവിന്ദാക്ഷൻ, ലത്തീഫ്, ഉണ്ണി, ജംഷീർ എന്നിവർ സംസാരിച്ചു.