മുചുകുന്ന് കോളേജിനെ ജില്ലയിലെ മികച്ച പഠനഗവേഷണ കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യം. സിഡാക്കിന്റെ നേതൃത്വത്തിൽ മാതൃകാ കാമ്പസാക്കി കോളേജിനെ മാറ്റാനുള്ള ശ്രമം വിജയഘട്ടത്തിലാണ്.
പ്രൊഫ. എം.പി. അൻവർ സാദത്ത്
പ്രിൻസിപ്പൽ ഇൻചാർജ്
ഗവേഷണസംരംഭങ്ങൾക്ക് ആക്കംകൂട്ടും
നിർദിഷ്ടഗവേഷണകേന്ദ്രം മലബാറിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ ഉണർവുണ്ടാക്കും. മലബാറിലെ മികച്ച ഉന്നത വിദ്യാഭ്യാസസ്ഥാപനമായി കോളേജ് മാറും.
പ്രൊഫ. സി.വി. ഷാജി
സിഡാക്ക് കോ-ഓർഡിനേറ്റർ
പുതിയ കോഴ്സുകൾ വേണം
കോളേജിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കണം. മേഖലയിൽ ഹയർസെക്കൻഡറി ജയിച്ചുവരുന്ന കുട്ടികൾക്ക് ബിരുദപഠനത്തിന് വേണ്ടത്ര സീറ്റ് ഇല്ലാത്ത സ്ഥിതിയുണ്ട്.
സി. അതുൽരാജ്
കോളേജ് യൂണിയൻ ജനറൽസെക്രട്ടറി