സ്വന്തം ലേഖകൻ
കൊയിലാണ്ടി
: മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം. ഗവ.കോളേജിൽ 5.75 കോടിയുടെ കിഫ്ബി സാഹയധനത്തോടെ പഠനഗവേഷണകേന്ദ്രം വരുന്നു. ടെൻഡർനടപടി പൂർത്തിയാക്കി കെട്ടിടനിർമാണം ഉടൻ തുടങ്ങും. പഴയ നാലുകെട്ട് മാതൃകയിലാണ് ഗവേഷണകേന്ദ്രം രൂപകല്പന ചെയ്തിരിക്കുന്നത്. പി.ജി. ക്ലാസുകൾ, റിസർച്ച് സെന്റർ, സെൻട്രൽ ലൈബ്രറി എന്നിവയാണ് ഇവിടെയുണ്ടാവുക. ഉന്നതപഠനത്തിനും ഗവേഷണ പ്രവർത്തനങ്ങൾക്കും ഉതകുന്നവിധം വിപുലമായ പുസ്തക ശേഖരം, വെർച്ചൽ ക്ലാസ്റൂം എന്നിവയെല്ലാം ഇവിടെയൊരുക്കും.
വികസനപാതയിൽ ബഹുദൂരം മുന്നോട്ട്...
കോളേജ് വികസനത്തിനായി 26 കോടിരൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ടെന്ന് കോളേജ് ഇൻഫ്രാ സ്ട്രക്ച്ചർ ഡെവലപ്പ്‌മെന്റ് ആക്‌ഷൻ കമ്മിറ്റി (സിഡാക്ക്) ചെയർമാൻ കൂടിയായ കെ. ദാസൻ എം.എൽ.എ. പറഞ്ഞു. എട്ടുകോടി രൂപ ചെലവഴിച്ചുള്ള അക്കാദമിക് ബ്ലോക്കിന്റെ നിർമാണം തുടങ്ങിക്കഴിഞ്ഞു. നിർമാണം പുരോഗമിക്കുന്ന ഫുട്‌ബോൾ ഗ്രൗണ്ട്, പവിലിയൻ എന്നിവയ്ക്കായി 1.40 കോടിരൂപ നീക്കിവെച്ചിട്ടുണ്ട്. 5.13 കോടിരൂപ വനിത, പുരുഷ ഹോസ്റ്റലിനും അനുവദിച്ചു. കുടിവെള്ളപദ്ധതി (53 ലക്ഷം രൂപ), കാമ്പസ് റോഡ് (50 ലക്ഷം), ചുറ്റുമതിൽ (62 ലക്ഷം), ആംഫി തിയേറ്റർ, കവാടം (53 ലക്ഷം) എന്നിവയുടെ നിർമാണം ഇതിനകം പൂർത്തിയായി. പ്രതീക്ഷിക്കുന്നവബി.എസ്‌സി. മാത്‌സ്, കെമിസ്ട്രി, ബി.എ. ഇംഗ്ലീഷ്, മലയാളം, പൊളിറ്റിക്കൽ സയൻസ്, എം.എ.ഹിസ്റ്ററി, എം.എസ്‌സി. മാത്‌സ്.