മേപ്പയ്യൂർ : ടൗണിൽ സ്വകാര്യവ്യക്തികൾ അനധികൃതമായി കൈവശംവെച്ചിരുന്ന, ചന്ദ്ര ടെക്സ്റ്റയിൽ എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലവും കെട്ടിടവും അതിലെ ജംഗമവസ്തുക്കളും മേപ്പയ്യൂർ പഞ്ചായത്ത് ഏറ്റെടുത്തു.

റീസർവേ 18/2-ൽപ്പെട്ട സ്ഥലവും കെട്ടിടവും ജംഗമവസ്തുക്കളും സഹിതം ഒഴിഞ്ഞുപോവേണ്ടതും പിഴസംഖ്യയായ 2 ലക്ഷംവീതം കൈവശംവെച്ചവർ ഒടുക്കേണ്ടതാണെന്നും നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് പാലിക്കാത്ത സാഹചര്യത്തിലാണ് ഗ്രാമപ്പഞ്ചായത്ത് നടപടി സ്വീകരിച്ചത്. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി രാജേഷ് അരിയിൽ, അസി.സെക്രട്ടറി കെ.പി. അനിൽകുമാർ, ജൂനിയർ സൂപ്രണ്ട് എ. സന്ദീപ് എന്നിവർ നടപടിക്ക് നേതൃത്വം നൽകി.