കൊയിലാണ്ടി : വ്യാപാരി വ്യവസായി എകോപനസമിതി ചെങ്ങോട്ടുകാവ് യൂണിറ്റിന്റെ പുതിയ ഓഫീസ് ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. പ്രസന്നൻ അധ്യക്ഷത വഹിച്ചു. ജനപ്രധിനിധികൾക്ക് ഇതോടൊപ്പം സ്വീകരണവും നൽകി. വൈസ് പ്രസിഡന്റ് പി. വേണു, ബേബി സുന്ദരരാജ്, കിഴക്കയിൽ രമേശൻ, യൂണിറ്റ് സെക്രട്ടറി ജിതേഷ് ,പി.കെ. ശങ്കരൻ, അനിൽ പറമ്പത്ത്, ഉണ്ണികൃഷ്ണൻ, ഹംസ, സോമൻ മാസ്റ്റർ, വി.പി. ദാമോദരൻ എന്നിവർ സംസാരിച്ചു.