കോഴിക്കോട് : കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 56 കോവിഡ് ആശുപത്രികളിലെ 3220 കിടക്കകളിൽ 1032 എണ്ണം ഒഴിവുണ്ട്. 72 ഐ.സി.യു. കിടക്കകളും 21 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 362 കിടക്കകളും ഒഴിവുണ്ട്.

13 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 308 കിടക്കകൾ, 24 ഐ.സി.യു., 12 വെന്റിലേറ്റർ, 182 ഓക്സിജൻ ഉള്ള കിടക്കകൾ എന്നിവയും ബാക്കിയുണ്ട്.

10 സി.എഫ്.എൽ.ടി.സി.കളിലായി ആകെയുള്ള 916 കിടക്കകളിൽ 482 എണ്ണം ബാക്കിയുണ്ട്. എസ്.എൽ.ടി.സി.കളായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിൽ 52 കിടക്കകളും കാരപ്പറമ്പ് ഹോമിയോ കോളേജിൽ 51 എണ്ണവും എൻ.ഐ. ഇ.എൽ.ടി.യിൽ 95 എണ്ണവും എൻ.ഐ.ടി എം.ബി.എ. ഹോസ്റ്റലിൽ 197 കിടക്കകളും ഒഴിവുണ്ട്. 80 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 2030 കിടക്കകളിൽ 1567 എണ്ണം ഒഴിവുണ്ട്.

,06,880 പേർ വാക്സിനെടുത്തു

കോഴിക്കോട് : ജില്ലയിൽ ഇതുവരെ 7,06,880പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ഇതിൽ 5,41,984 ആളുകൾ ആദ്യ ഡോസ് സ്വീകരിച്ചു. 1,64,896 പേർ രണ്ടുഡോസ് വാക്സിനും സ്വീകരിച്ചു.