പേരാമ്പ്ര : കോവിഡ് വ്യാപനകാലത്ത് മുഴുവൻ വീടുകളിലും ഹോമിയോ പ്രതിരോധമരുന്നുകൾ എത്തിച്ച് നൽകാൻ നടപടിയുമായി പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത്. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. നർദയിൽനിന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് വാർഡുകളിലേക്കുള്ള മരുന്നുകൾ ഏറ്റുവാങ്ങി. സെക്രട്ടറി ഒ. മനോജ് പങ്കെടുത്തു.