കോഴിക്കോട് : ഇടതുപക്ഷജനാധിപത്യമുന്നണി 80 മുതൽ 85 സീറ്റുകൾ വരെ വിജയിച്ച്‌ അധികാരത്തിലേറുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. എൻ.സി.പി. ജില്ലാ നേതൃയോഗം ഉദ്ഘാടനംചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് അധ്യക്ഷനായി. ടി.വി. ബാലകൃഷ്ണൻ, ടി.പി. വിജയൻ, എം.പി. സൂര്യനാരായണൻ, പി.ആർ. സുനിൽസിങ്‌, പി. ചാത്തുക്കുട്ടി, കെ.പി. കൃഷ്ണൻകുട്ടി, മുരളീധരൻ പട്ടേരി, പി.എം. കരുണാകരൻ, വിജയൻ മലയിൽ, എം.പി. സജിത്ത് കുമാർ എന്നിവർ സംസാരിച്ചു.