ഏറാമല : ഓർക്കാട്ടേരി കെ.കെ.എം. ഗവ.ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് യൂണിറ്റിന് അനുമതി ലഭിച്ചു. വരുന്ന അധ്യയനവർഷം എട്ടാംക്ലാസിൽ പ്രവേശനം നേടുന്ന കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. സ്കൗട്സ്, ജെ.ആർ.സി., ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് പുറമെ പുതുതായി ഗൈഡ്സ് യൂണിറ്റിനും അനുമതി ലഭിച്ചതായി ഹെഡ്മാസ്റ്റർ കെ. വാസുദേവൻ അറിയിച്ചു. എട്ട്, ഒമ്പത്, പത്ത് (ഇംഗ്ലീഷ്, മലയാളം മീഡിയം) ക്ലാസുകളിലേക്ക് അഡ്മിഷനുള്ള രജിസ്ടേഷൻ ആരംഭിച്ചിട്ടുണ്ട്.

ഫോൺ: 9745241723, 8086296399.