കോഴിക്കോട് : വയനാട് റോഡിലെ ഡോ. റഫീഖ്സ് സ്കിൻ ആൻഡ് കോസ്മെറ്റിക് സർജറി റിസർച്ച് സെന്ററിന് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കേയർ പ്രൊവൈഡേഴ്സ് (എൻ.എ.ബി.എച്ച്) അംഗീകാരം ലഭിച്ചു. ചടങ്ങിൽ മേയർ ബീനാഫിലിപ്പ് അധ്യക്ഷനായി. മെഡിക്കൽ ഡയറക്ടർ ഡോ.റഫീഖ് മൊയ്തീൻ ,ചീഫ് എക്സിക്യുട്ടിവ് ഓഫീസർ സയ്റാ റഫീഖ് ,എൻ.എ.ബി.എച്ച്. കോഓർഡിനേറ്റർ നജിയ നസ്രീൻ എന്നിവർ സംസാരിച്ചു.