പേരാമ്പ്ര : തിങ്കളാഴ്ച ഉച്ചയോടെ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിൽ വീടിന് നാശം. പേരാമ്പ്ര പഞ്ചായത്തിലെ ഒന്നാംമൈലിൽ വടക്കേടത്ത് താഴെ കൊമ്മിണിയോട്ട് ശാരദയുടെ വീടാണ് ഇടിമിന്നലിൽ തകർന്നത്. ഉച്ചയ്ക്ക് 2.30- ഓടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന നാലുപേരും അദ്ഭുതകരമായി രക്ഷപ്പെട്ടു.

ഓടിട്ട വീടിന്റെ ഉൾഭാഗത്തെ ചുമരുകൾ തകർന്നു. ഓടുകൾ പൊട്ടിത്തെറിച്ചു. വയറിങ്ങും വൈദ്യുത ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.