കോഴിക്കോട് : സ്റ്റീൽ കോംപ്ലക്സ് ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിനാൽ എ.പി.എൽ. കാർഡിൽനിന്ന് ബി.പി.എൽ. കാർഡിലേക്ക് മാറ്റുകയോ അല്ലെങ്കിൽ സൗജന്യ റേഷൻ നൽകുകയോ വേണമെന്ന് കോ-ഓർഡിനേഷൻ കൺവീനർ കെ. ഷാജി ആവശ്യപ്പെട്ടു. സ്ഥലം എം.എൽ.എ. എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ ഇടപെടണം. അല്ലെങ്കിൽ സമരരീതി മാറുമെന്ന് കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.