ഒരു പ്രാവശ്യം കടയിൽ പോയാൽ ചുരുങ്ങിയത് അഞ്ച് പ്ലാസ്റ്റിക് കവറെങ്കിലും കിട്ടും. ഇതെല്ലാം നമ്മുടെ വളപ്പിൽത്തന്നെ കിടക്കും. കത്തിക്കാൻ പറ്റില്ല, കുഴിച്ചിടാനും കഴിയില്ല. ഈ സാഹചര്യത്തിൽ നഗരസഭ തുടങ്ങിയ അജൈവമാലിന്യശേഖരണം വലിയ ആശ്വാസമാണ്. മാലിന്യം അപ്പപ്പോൾ ഒഴിവാകുന്നു. ചില ഇലക്‌ട്രോണിക് ഉപകരണങ്ങൾ മറ്റുള്ളവർക്ക് ഉപയോഗപ്രദമാകുന്നു എന്നതും സന്തോഷം.