കായക്കൊടി പഞ്ചായത്തിൽ കോൺഗ്രസ് പ്രവർത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സി.പി.എം. നടപടി അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറിയും നാദാപുരത്തെ യു.ഡി.എഫ്. സ്ഥാനാർഥിയുമായ കെ. പ്രവീൺകുമാർ ആവശ്യപ്പെട്ടു. പരാജയ ഭീതി പൂണ്ട സി.പി.എം. അക്രമം അഴിച്ചുവിടുകയാണ്. സംഭവത്തിൽ കുറ്റക്കാരായ മുഴുവൻ പ്രതികളെയും അറസ്റ്റുചെയ്യണം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും പ്രവീൺ പറഞ്ഞു.