കൊടുവള്ളി : കാശിയിലെ ഗ്യാൻവാപി മസ്ജിദ് പൊളിച്ചുമാറ്റാനുള്ള സംഘപരിവാർ അജൻഡയ്ക്ക് വളംവെക്കുന്ന വാരാണസി സിവിൽ കോടതി ഉത്തരവ് റദ്ദുചെയ്യണമെന്ന് കെ.എൻ.എം. മർകസുദ്ദഅവ കൊടുവള്ളി ഈസ്റ്റ് മണ്ഡലം സമിതി വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച സമ്പൂർണ മഹല്ല് കുടുംബസംഗമം ആവശ്യപ്പെട്ടു.

കെ.പി. മൊയ്തീൻ അധ്യക്ഷനായി. പി.സി. ഫൈസൽ, എം.പി. മൂസ, എൻ. മുഹമ്മദ്, ഇ.കെ. ഷൗക്കത്തലി, അബ്ദുൽമജീദ് സ്വലാഹി എന്നിവർ സംസാരിച്ചു.