കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ 222 കിടക്കകൾ ഒഴിവുണ്ടെന്ന് കോവിഡ് ജാഗ്രതാ പോർട്ടൽ. തിങ്കളാഴ്ച രാത്രി 8.31-നുള്ള കണക്കാണിത്. എൻ.എം.സി.എച്ചിൽ 77-ഉം ഐ.എം.സി.എച്ചിൽ 36-ഉം പി.എം.എസ്.എസ്.വൈ. ബ്ളോക്കിൽ 109-ഉം കിടക്കകളാണ് ഒഴിവുള്ളത്. അതേപോലെ മൂന്നും പത്തും വെന്റിലേറ്ററുകളാണ് രണ്ട് ആശുപത്രികളിലായി യഥാക്രമം ഒഴിഞ്ഞുകിടക്കുന്നത്. പി.എം.എസ്.എസ്.വൈ. ബ്ളോക്കിൽ വെന്റിലേറ്റർ സൗകര്യമായില്ല. മെഡിക്കൽ കോളേജിൽ മൂന്നും ഐ.എം.സി.എച്ചിൽ 10-ഉം പി.എം.എസ്.എസ്.വൈ. ബ്ളോക്കിൽ 12-ഉം ഐ.സി.യു. ഒഴിവുണ്ട്. ഓക്സിജൻ സൗകര്യമുള്ള 15, 4, 109 കിടക്കകളാണ് യഥാക്രമം മൂന്ന് ആശുപത്രികളിലുമായി ഒഴിവുള്ളത്.