ഗ്രാമപ്പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മാത്രം അങ്ങാടിയിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണാനാകില്ല. കോടികൾ ചെലവുവരുന്ന പദ്ധതിയാണിത്. ഇത് നടപ്പാക്കാൻ സംസ്ഥാന സർക്കാർ തന്നെ മുൻകൈയെടുക്കണം. മാസ്റ്റർ പ്ലാൻ കേവലം പ്രഖ്യാപനത്തിലൊതുങ്ങുകയാണുണ്ടായത്. മൂന്ന് വർഷമായി പദ്ധതി സംബന്ധിച്ച് തുടർ നടപടികളൊന്നുംതന്നെയുണ്ടായില്ല. പുതുതായി അധികാരമേൽക്കുന്ന മന്ത്രിസഭ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുകയാണ് വേണ്ടത്

രാമചന്ദ്രൻ കരിമ്പിൽ

ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ, തിരുവമ്പാടി പഞ്ചായത്ത്