മണിയൂർ : മണിയൂർ ജനത ലൈബ്രറിയുടെയും മണിയൂർ ഗ്രാമീണ കലാവേദിയുടെയും സ്ഥാപക സെക്രട്ടറികൂടിയായ സാഹിത്യകാരൻ മണിയൂർ ഇ. ബാലന്റെ നിര്യാണത്തിൽ മണിയൂരിലെ പൗരാവലി അനുശോചിച്ചു.

ജനതാ ലൈബ്രറി പ്രസിഡൻറ് ടി.വി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ്, കെ.ടി. കുഞ്ഞിക്കണ്ണൻ, ടി.കെ.ജി. മണിയൂർ, ബി. സുരേഷ് ബാബു, ഒ.കെ. രവീന്ദ്രൻ, വി. ബാലകൃഷ്ണൻ, ടി.വി. രാജൻ, എം. ശ്രീനാഥ്, സി. ബാബു തുടങ്ങിയവർ സംസാരിച്ചു. കെ.പി.സി.സി. വിചാർ വിഭാഗ് ജനറൽ സെക്രട്ടറി ഹരീന്ദ്രൻ കരിമ്പനപ്പാലം അനുശോചിച്ചു.