പേരാമ്പ്ര: ബൈക്ക് തെരുവുനായയെ ഇടിച്ച് അപകടം. അപകടത്തിൽ യാത്രികർക്ക് പരിക്കേറ്റു. പേരാമ്പ്രയിലെ മീഡിയ വിഷൻ റിപ്പോർട്ടർ സി.കെ. ബാലകൃഷ്ണനും എഡിറ്റർ ലിപിനുമാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി കൂത്താളിയിലാണ് സംഭവം.

ബൈക്കിൽ സഞ്ചരിക്കുമ്പോൾ തെരുവുനായ റോഡിനുകുറുകെ ചാടുകയായിരുന്നു. ഇരുവരെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും തുടർന്ന് മലബാർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.