കല്പറ്റ: മുട്ടിലിലെ മരംകൊള്ള സംസ്ഥാനത്ത് വലിയ വിവാദമായ പശ്ചാത്തലത്തിൽ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വെള്ളിയാഴ്ച വയനാട് സന്ദർശിക്കും. സംരക്ഷിതമരങ്ങൾ അനധികൃതമായി മുറിച്ചുകടത്തിയ വയനാട്ടിലെ വിവിധ സ്ഥലങ്ങൾ വി. മുരളീധരൻ സന്ദർശിക്കും. രാവിലെ 11-ന് കല്പറ്റയിലെത്തുന്ന മന്ത്രി വാഴവറ്റയ്ക്കുസമീപം മരം മുറിച്ച കോളനി ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് സന്ദർശിക്കുക. മരംകൊള്ളയിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർക്ക് വി. മുരളീധരൻ കത്തുനൽകിയിരുന്നു.