മുക്കം: കൊടകര കവർച്ചാസംഭവത്തിന്റെ മറവിൽ സംസ്ഥാനസർക്കാരും പോലീസും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പാർട്ടിക്കുംനേരെ നടത്തുന്ന പകപോക്കൽ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ മുക്കത്ത് പ്രതിഷേധജ്ജ്വാല നടത്തി. തിരുവമ്പാടി നിയോജകമണ്ഡലംതല പരിപാടി സംസ്ഥാന കൗൺസിൽ അംഗം പൊക്കിനാരി ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ടി. ജയപ്രകാശ് അധ്യക്ഷനായി. പി. പ്രേമൻ, എം.ടി. സുധീർ, കെ.ടി. മിഥുൻദാസ്, ടി. സുധാകരൻ, സി.കെ. വിജയൻ, ദിപീഷ് അഗസ്ത്യൻമുഴി, യു.യു.ടി. ഹരിദാസ് എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധജ്ജ്വാല സി.ടി. ജയപ്രകാശ്, യു.ടി. ഹരിദാസ്,

എം.ടി. സുധീർ, ജോണി കുമ്പുളുങ്ങൽ, സജീവ് ജോസഫ്, ബിനു അടുകാട്ടിൽ, രാജൻ കൗസ്തുഭം, മനു സുന്ദർ, ബാബു മൂലയിൽ, ജോസ് വാലുമണ്ണേൽ എന്നിവർ ഉദ്ഘാടനംചെയ്തു.

നരിക്കുനി: ബി.ജെ.പി. കൊടുവള്ളി മണ്ഡലം തലത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

നരിക്കുനിയിൽ നടന്ന പരിപാടി മേഖലാപ്രസിഡന്റ് ടി.പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് നടുക്കണ്ടി അധ്യക്ഷനായി. വി. സുരേഷ് ലാൽ, എം. ലതീഷ് എന്നിവർ സംസാരിച്ചു.