കോഴിക്കോട്: ബി.ജെ.പി. നോർത്ത് നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധജ്ജ്വാല നടത്തി. പിണറായി വിജയൻ സർക്കാരിന്റെ ബി.ജെ.പി. വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

ഉത്തരമേഖലാ ജനറൽ സെക്രട്ടറി പി. ജിജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നോർത്ത് നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ. ഷൈബു അധ്യക്ഷനായി.

പി.എം. ശ്യം പ്രസാദ്, പി. രജിത് കുമാർ, എൻ.പി. പ്രകാശൻ, വി.പി. ഷിബു എന്നിവർ സംസാരിച്ചു.