കോഴിക്കോട് : സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യമായി മെഡിക്കൽ എൻട്രൻസ് പരീക്ഷാ പരിശീലനം നൽകും. ഒരു വർഷത്തേക്കുള്ള എൻട്രൻസ് കോച്ചിങ്ങിനാണ് സഹായധനം.
ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ ഫിസിക്സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 85 ശതമാനം മാർക്കോടെ വിജയിച്ചതോ മുൻവർഷം നീറ്റ് പരീക്ഷയിൽ 40 ശതമാനം മാർക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. ഒരു വിദ്യാർഥിക്ക് ഒരു തവണ മാത്രമേ ആനകൂല്യത്തിന് അർഹതയുണ്ടാകൂ. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറം ഈ മാസം 17-നകം കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0495 2383780. ഇ-മെയിൽ: ddfcalicut@gmail.com