മുള്ളമ്പത്ത് : ഇളകിനിൽക്കുന്ന കൂറ്റൻപാറക്കല്ല് വീടുകൾക്ക് ഭീഷണിയുയർത്തുന്നു. ഇരുമ്പന്തടം കണ്ടംഞ്ചോലകുട്ടി തണ്ണീർമലയിലാണ് പത്തോളം വീടുകൾക്ക് ഭീഷണിയുയർത്തി കൂറ്റൻ പാറക്കല്ല് ഇളകിനില്ക്കുന്നത്. മഴ കനത്ത് പെയ്യുമ്പോൾ ഭീതിയോടെയാണ് ഈ കുടുംബങ്ങൾ കഴിയുന്നത്.
ഈ സ്ഥലത്തിനടുത്തുള്ള വലിയകുന്നിൽ വീടുകൾക്ക് ഭീഷണിയുയർത്തി നിന്നിരുന്ന കൂറ്റൻ പാറക്കല്ല് പൊട്ടിച്ച് മാറ്റിയിരുന്നു.