മുക്കം : കഴിഞ്ഞദിവസത്തെ ശക്തമായ മഴയിൽ തകർന്ന സംരക്ഷണഭിത്തി രാഹുൽ ബ്രിഗേഡ് പ്രവർത്തകർ നിർമിച്ചുനൽകി. ക്വിറ്റ് ഇന്ത്യാ ദിന ആഘോഷ പരിപാടികൾ മാറ്റിവെച്ച് സന്നദ്ധപ്രവർത്തനത്തിന് ഇറങ്ങാനുള്ള സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് മുക്കം മണ്ഡലം രാഹുൽ ബ്രിഗേഡ് കർമനിരതരായത്. മുക്കത്തെയും പരിസരപ്രദേശത്തെയും വെള്ളംകയറിയ ആരാധനലയങ്ങളും പൊതുസ്ഥലങ്ങളും പ്രവർത്തകർ വൃത്തിയാക്കി. നിയോജകമണ്ഡലം പ്രസിഡന്റ് സഹീർ എരഞ്ഞോണ, നിഷാബ് മുല്ലോളി, ജുനൈദ് പാണ്ടികശാല, ജലീൽ, സലിം പാടിയിൽ, സതീഷൻ, ശിവദാസൻ, പ്രഭാകരൻ, നിഷാദ്, ഉനൈസ്, അനൂബ് തുടങ്ങിയവർ നേതൃത്വംനൽകി.