കോഴിക്കോട് : ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം നടപ്പാക്കുന്ന ഹരിതകാന്തി പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.
ഓരോ വൊളന്റിയറും വീടിനോടുചേർന്ന പറമ്പുകളിലോ ഗ്രോബാഗുകളിലോ ചെടിച്ചട്ടികളിലോ എറ്റവുംകുറഞ്ഞത് പത്തു പച്ചക്കറി തൈകളെങ്കിലും നട്ടുപരിപാലിക്കണം.
ജില്ലയിലെ 139 എൻ.എസ്.എസ്. യൂണിറ്റുകളിലെ 7000 വൊളന്റിയർമാർ പദ്ധതിയുടെ ഭാഗമാകും.
കുട്ടികൾ വീടുകളിൽ ഇപ്പോൾ അനുഭവിക്കുന്ന വിരസതയ്ക്കു പരിഹാരം കാണുന്നതിനായി ഈ പദ്ധതി സഹായകമാവുമെന്നു എൻ.എസ്.എസ്. ജില്ലാ കോ-ഓർഡിനേറ്റർ എസ്. ശ്രീചിത്ത് പറഞ്ഞു.