വടകര : രാജ്യം കോവിഡിന്റെ ദുരിതമനുഭവിക്കുന്നതിനിടയിലും തൊഴിലാളി വിരുദ്ധനയങ്ങൾ നടപ്പാക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരേ ജനതാ ലേബർയൂനിയൻ എച്ച്.എം.എസ്. ഓഗസ്റ്റ് ഒമ്പത് ‘സേവ് ഇന്ത്യാ’ ദിനമായി ആചരിച്ചു.
വടകര മേഖലയിലെ പരിപാടി നീലിയോട്ട് നാണു ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മേഖലയിൽ കെ. രാജനും, കോഴിക്കോട് മേഖലയിൽ ബിജു ആന്റണിയും ഉദ്ഘാടനം ചെയ്തു. വിനോദ് ചെറിയത്ത്, പി.ടി.കെ. ബാബു, കെ.ജി. രാമനാരായണൻ, എം.കെ. അശോകൻ, ഗഫൂർ പുതിയങ്ങാടി, എൻ. നാരായണൻ കിടാവ് എന്നിവർ നേതൃത്വം നൽകി.