സനോമിയപയ്യോളി: സഹോദരന്റെ പിറന്നാള്‍ദിനത്തില്‍ കടല്‍കാണാനെത്തിയ പതിനൊന്നുകാരി തിരയില്‍പെട്ട് മരിച്ചു. മണിയൂര്‍ കുറുന്തോടി കുഴിച്ചാലില്‍ റിജുവിന്റെ മകള്‍ സനോമിയ (11) യാണ് മരിച്ചത്. കൊളാവിപ്പാലം-കോട്ടക്കടപ്പുറം കടല്‍ത്തീരത്ത് ശനിയാഴ്ച വൈകീട്ടാണ് അപകടം. അമ്മയോടൊപ്പം കടല്‍ത്തീരത്ത് നിന്ന കുട്ടി ആഞ്ഞടിച്ച തിരമാലയില്‍പെട്ട് ഒഴുകിപ്പോകുകയായിരുന്നു.

നിലവിളികേട്ട് കക്കവാരുന്ന തൊഴിലാളികള്‍ കുട്ടിയെ കരയ്‌ക്കെത്തിച്ച് വടകര സഹകരണ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍ സിയോണിന്റെ പിറന്നാളായിരുന്നു ശനിയാഴ്ച. 

കുറുന്തോടി യു.പി. സ്‌കൂള്‍ ആറാംക്ലാസ് വിദ്യാര്‍ഥിനിയാണ്. അമ്മ: സജിമ. റിജു ലോറി ഡ്രൈവറാണ്.

Content Highlights: 11-year-old girl drowned to death