കൊയിലാണ്ടി : കൊറോണക്കാലത്ത് പ്രയാസത്തിലായ തീരദേശമേഖലയെ സഹായിക്കാൻ സർക്കാർ കൂടുതൽ തുക അനുവദിക്കണമെന്ന് കെ. മുരളീധരൻ എം.പി. ആവശ്യപ്പെട്ടു. കൊയിലാണ്ടി ഫിഷിങ് ഹാർബർ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ പ്രതിപക്ഷ നേതാവ് യു. രാജീവൻ, വി.പി. ഇബ്രാഹിം കുട്ടി, കിണറ്റിൻകര രാജൻ, പി.ടി. ഉമേന്ദ്രൻ എന്നിവർ കൂടെയുണ്ടായിരന്നു. താലൂക്കോഫീസിലെത്തി കൊറോണപ്രതിരോധ പ്രവർത്തങ്ങളും എം.പി. വിലയിരുത്തി. തഹസിൽദാർ ഗോകുൽ ദാസ് കാര്യങ്ങൾ വിശദീകരിച്ചു. ഭക്ഷണ സാധനങ്ങളുടെ ലഭ്യത, ഇതര സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ എന്നിവ ഉറപ്പുവരുത്തണമെന്ന് എം.പി നിർദേശിച്ചു. കമ്യൂണിറ്റി കിച്ചനും മുരളീധരൻ സന്ദർശിച്ചു.