തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിൽ പുതുതായി 13 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ മൊത്തം എണ്ണം 417 ആയി. ഇതിൽ 391 പേർ വീടുകളിലാണ് കഴിയുന്നത്.

7, 14 വാർഡുകളിൽ ഒരാൾക്ക് വീതവും 13, 16 വാർഡുകളിൽ രണ്ടുപേർക്ക് വീതവും 10-ൽ മൂന്ന് പേർക്കും വാർഡ് രണ്ടിൽ നാലുപേർക്കും രോഗം സ്ഥിരീകരിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ 111 പേർക്ക് വാക്സിൻ നൽകി. ഞായറാഴ്ച വാക്സിനേഷൻ ഉണ്ടാകില്ല.