പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിൽ മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഴക്കാലപൂർവ ശുചീകരണം നടത്താൻ ഞായറാഴ്ച ഡ്രൈഡേ ആചരിക്കും. മഴക്കാലത്ത് മറ്റ് രോഗങ്ങൾകൂടി വന്നാൽ പ്രതിരോധം ഏറെ വിഷമകരമാകുമെന്നത് കണക്കിലെടുത്താണ് നേരത്തേതന്നെ പ്രതിരോധപ്രവർത്തനങ്ങൾ സജീമാക്കുന്നത്. വീടും പരിസരങ്ങളും ശുചീകരിച്ച് എല്ലാവരും ഡ്രൈഡേയിൽ പങ്കാളികളാകും.

വാർഡിലെ ആർ.ആർ.ടി.മാരും ആരോഗ്യപ്രവർത്തകരും ഹരിതകർമ സേനാംഗങ്ങളും അയൽസഭ ഭാരവാഹികളും വീടുകൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തും.