ആയഞ്ചേരി : കോവിഡ് വ്യാപനം ശക്തമാവുന്ന സാഹചര്യത്തിൽ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ആയഞ്ചേരി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ആർ.ആർ.ടി.യുടെ നേതൃത്വത്തിൽ കോർ ടീം രൂപവത്കരിച്ചു. വാർഡംഗം, പൊതുപ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർ, കുടുബശ്രീ ഭാരവാഹികൾ, ആർ.ആർ.ടി. വൊളന്റിയർമാർ, എൻ.സി.സി., എൻ.എസ്.എസ്. വൊളന്റിയർമാർ ഉൾപ്പെടുന്നതാണ് ടീം. വൈദ്യസഹായം, മരുന്ന്, ഭക്ഷണം ക്വാറന്റീൻ സൗകര്യം, ഗതാഗതസൗകര്യം, കോവിഡ് വാക്സിനേഷൻ, ടെസ്റ്റിങ്‌ എന്നിവയ്ക്ക് കോർ ടീമിന്റെ നേതൃത്വത്തിൽ സൗകര്യം ഏർപ്പെടുത്തും. 50 വീടുകൾ ഉൾക്കൊള്ളുന്ന ക്ലസ്റ്റർ രൂപവത്കരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

യോഗത്തിൽ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ അധ്യക്ഷനായി. കെ. മോഹനൻ, കണ്ണോത്ത് ദാമോദരൻ, ചെറുവാച്ചേരി രാധാകൃഷ്ണൻ, പി.കെ. പ്രമോദ് കുമാർ, പ്രജുൽ കൃഷ്ണ, സി.ഡി.എസ്. അഗം കെ.നിഷ, അങ്കണവാടി വർക്കർ സനില, ആശ വർക്കർ ചന്ദ്രി എന്നിവർ സംസാരിച്ചു.