പെരുമണ്ണ : കോട്ടായിത്താഴം അങ്ങാടിക്ക്‌ സമീപം റോഡരികിൽ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ. കോട്ടായിത്താഴം പെരുമണ്ണ റോഡരികിലെ വലിയ തണൽമരത്തിന് ചുവട്ടിലാണ് സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ ഉള്ളത്.

കറുപ്പ് നിറത്തിലുള്ള സ്കൂട്ടറിൽനിന്ന് നമ്പർപ്ലേറ്റ് എടുത്തുമാറ്റിയിട്ടുണ്ട്. മരത്തിന് ചുവട്ടിലായി ഈ സ്കൂട്ടർ കാണാൻ തുടങ്ങിയിട്ട് ആഴ്ചകളോളമായെന്ന് സമീപവാസികൾ പറയുന്നു.

സമീപത്തെ കച്ചവടക്കാർ ഇതുവഴി പട്രോളിങ്‌ നടത്തുന്ന പോലീസിനെ കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.