കോഴിക്കോട് : കോവിഡ് പശ്ചാത്തലത്തിൽ ജില്ലയിലെ ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയിൽ ഉൾപ്പെടുന്ന വ്യക്തികൾക്ക് ആവശ്യമായ സംരക്ഷണവും പരിരക്ഷയും നൽകുന്നതിനായി സാമൂഹ്യനീതി ഓഫീസ് കേന്ദ്രമാക്കി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. കോവിഡ് രോഗബാധിതരായ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ആവശ്യമായ സേവനങ്ങൾക്കായി ഹെൽപ്പ്‌ ഡെസ്കുമായി ബന്ധപ്പെടാം. നമ്പർ കോൾസെന്റർ - 0495 22377911, ജസ്റ്റിസ് ബോർഡ് അംഗങ്ങൾ- നഗ്മ സുസ്മി (9947262317), സിസിലി ജോർജ് - 9539672278.

സൂപ്പർമാർക്കറ്റുകളിൽ ചെരിപ്പ് - ഫാൻസി സാധനങ്ങൾ വിൽക്കില്ല

കോഴിക്കോട് : ജില്ലയിലെ സൂപ്പർമാർക്കറ്റുകളിൽനിന്ന് ചെരിപ്പ് - ഫാൻസി സാധനങ്ങൾ തുടങ്ങിയവ വിൽക്കില്ലെന്ന് സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള അറിയിച്ചു. കടയടക്കേണ്ടിവരുന്ന ചെറുകിട വ്യാപാരികളെ പരിഗണിച്ചാണ് തീരുമാനം.

ലോക്ഡൗൺ ദിവസങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളോടെയായിരിക്കും കച്ചവടമെന്ന് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ അറിയിച്ചു.