പെരുമണ്ണ : കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായുണ്ടായ കാറ്റിലും മഴയിലും നേന്ത്രവാഴകൾ നശിച്ച പെരുമണ്ണ കുറഞ്ഞോളത്ത് പാലം, പുറ്റേക്കടവ്, കീഴ്‌പാടം പ്രദേശങ്ങളിലെ 40-ഓളം വരുന്ന കർഷകർക്ക് സഹായധനം അനുവദിക്കണമെന്ന് കർഷകസംഘം നേതാക്കൾ ആവശ്യപ്പെട്ടു.

ഈ പ്രദേശങ്ങളിലെ കുലച്ച 2500-ഓളം നേന്ത്രവാഴകളാണ് കാറ്റിൽ ഒടിഞ്ഞുതൂങ്ങിയത്. പലരും ബാങ്കിൽനിന്നും മറ്റും വലിയതുക വായ്പയെടുത്താണ് കൃഷിയിറക്കിയിരിക്കുന്നത്. കൃഷി ഇൻഷുർചെയ്തവർക്ക് കാലതാമസമില്ലാതെ തന്നെ സഹായധനം നൽകണം. ബാക്കിയുള്ളവർക്ക് പ്രകൃതിക്ഷോഭത്തിൽ ഉൾപ്പെടുത്തി ഉടൻതന്നെ സഹായം ലഭ്യമാക്കണമെന്നും കർഷകസംഘം നേതാക്കൾ ആവശ്യപ്പെട്ടു. കുന്ദമംഗലം ഏരിയാകമ്മിറ്റി പ്രസിഡന്റ് രാജീവ് പെരുമൺപുറ, പെരുമണ്ണ മേഖലാ കമ്മിറ്റി സെക്രട്ടറി സതീഷ് ചന്ദ്രൻ, കെ. ഷാജി, കെ. വിജയൻ, കെ.എം. പ്രകാശൻ എന്നിവർ കൃഷി നാശമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.