കൂരാച്ചുണ്ട് : ബാലുശ്ശേരി നിയുക്ത എം.എൽ.എ. സച്ചിൻ ദേവ് കൂരാച്ചുണ്ട് സാമൂഹികാരോഗ്യകേന്ദ്രം സന്ദർശിച്ചു.

പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. സി.പി.എം. ബാലുശ്ശേരി ഏരിയാ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ബ്ലോക്ക് അംഗം അഡ്വ. വി.കെ. ഹസീന, വി.ജെ. സണ്ണി എന്നിവരും ഉണ്ടായിരുന്നു.