സാധാരണക്കാരന്റെ ആശ്രയകേന്ദ്രമായ സർക്കാർ ആശുപത്രികളെ ആധുനികവത്‌കരിക്കുന്നതിന് വലിയ പ്രാധാന്യമാണ് ഈ കാലഘട്ടത്തിൽ നൽകിവരുന്നത്. മണ്ഡലത്തിലെ എല്ലാ സർക്കാർ ആശുപത്രികളുടെ വികസനത്തിനും തുക കണ്ടെത്തി. താലൂക്ക് ആസ്ഥാനമായ താമരശ്ശേരിയിലെ താലൂക്ക് ആശുപത്രിയിൽ വലിയ പ്രാധാന്യത്തോടെയാണ് നവീകരണപ്രവർത്തനങ്ങൾ നടന്നുവരുന്നത്.

കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് താമരശ്ശേരി ആശുപത്രിയിൽ നടക്കുന്നത്. ഈ കാലഘട്ടത്തിൽ ആരംഭിച്ച നവീകരണപ്രവർത്തനങ്ങൾക്ക് 2017-18, 2018-19, 2019-20 വർഷങ്ങളിൽ നടന്ന സംസ്ഥാന സർക്കാരിന്റെ കായകല്പം പുരസ്കാരം താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് തുടർച്ചയായി ലഭിച്ചുകൊണ്ടിരുക്കുന്നു എന്നുള്ളത് ഈ പ്രവർത്തനങ്ങൾക്കുളള അംഗീകാരമാണ്. കൂടാതെ, 2019-ൽ എൻ.ക്യു.എ.എസിന്റെ ദേശീയ പുസ്കാരവും താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് ലഭിച്ചു. രാജ്യത്തെ മികച്ച താലൂക്ക് ആശുപത്രിക്കുള്ള അംഗീകാരമാണിത്. മണ്ഡലത്തിലെ സർക്കാർ ആശുപത്രികളിൽ വികസനത്തിന്റെ കുതിച്ചുചാട്ടം തന്നെയാണ് ഈ കാലഘട്ടം സാക്ഷ്യംവഹിച്ചത്.

മണ്ഡലത്തിലെ മുഴുവൻ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി.മണ്ഡലത്തിലെ മടവൂർ, ഓമശ്ശേരി, കിഴക്കോത്ത് കട്ടിപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. മണ്ഡലത്തിലെ മുഴുവൻ ആശുപത്രികളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി.

ആശുപത്രിയുടെ പ്രവർത്തന സമയം വർധിപ്പിക്കുകയും ഡോക്ടർമാരുടെ എണ്ണം കൂട്ടുകയും ചെയ്തു. രോഗികൾക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭിക്കുന്നു.

ഹെൽത്ത് സബ് സെന്ററുകളെ ഹെൽത്ത് വെൽനസ് സെന്ററാക്കി ഉയർത്തിമടവൂർ എഫ്.എച്ച്.സി. യുടെ മടവൂർ സബ് സെന്റർ, ഓമശ്ശേരി എഫ്.എച്ച്.സി.യുടെ മങ്ങാട് സബ് സെന്റർ, കട്ടിപ്പാറ എഫ്.എച്ച്.സി.യുടെ ചമൽ സബ് സെന്റർ എന്നീ ഹെൽത്ത് സബ് സെന്ററുകളെ ഹെൽത്ത് വെൽനസ് സെന്ററാക്കി ഉയർത്തി

കൊടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് മൂന്നുകോടി രൂപയുടെ പുതിയ കെട്ടിടംകൊടുവള്ളിയിലേയും സമീപ പ്രദേശത്തെയും സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ കൊടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സെന്റർ നിലവിൽ സ്ഥലപരിമിതിയാൽ വളരെ പ്രയാസം അനുഭവിക്കുന്ന സ്ഥാപനമാണ്. ഇതിന് പരിഹാരം എന്ന നിലയ്ക്കാണ് സംസ്ഥാന സർക്കാർ ആരോഗ്യവകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി മൂന്നുകോടി രൂപയുടെ പുതിയകെട്ടിടം നിർമിക്കുന്നതിന് അനുവദിച്ചത്. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. പൊതുജനാരോഗ്യവിഭാഗം, പാലിയേറ്റീവ് ഫിസിയോ തെറാപ്പി യൂണിറ്റ്, ദന്തചികിത്സാ വിഭാഗം, എക്സ്‌റേ യൂണിറ്റ്, മികച്ച സൗകര്യങ്ങളോടുകൂടിയ ഓഫീസ്, കോൺഫറൻസ് ഹാൾ എന്നിവ പുതിയ കെട്ടിടത്തിന്റെ ഭാഗമായി നിർമിക്കും.

മടവൂർ കുടുംബാരോഗ്യ കേന്ദ്രം 1.5 കോടി രൂപ .5 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്കാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. ആധുനിക രീതിയിലുള്ള ഒ.പി., ഫാർമസി, ലാബ്, ശ്വാസ് ക്ലിനിക്, ആശ്വാസ് ക്ലിനിക്, ഫ്രീ ചെക്കപ്പ് ഏരിയ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കും.

പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു.

ആർദ്രം പദ്ധതി (എൻ.എച്ച്.എം.) 14 ലക്ഷം. മടവൂർ സബ് സെന്ററിനെ ഹെൽത്ത് വെൽനസ് സെന്ററാക്കി ഉയർത്തി. ഏഴുലക്ഷം രൂപ ഇതിനായി അനുവദിച്ചു.

കട്ടിപ്പാറ കുടുംബാരോഗ്യ കേന്ദ്രം 1.5 കോടി രൂപ കേരള സർക്കാർ ആരോഗ്യ വകുപ്പ് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 1.5 കോടി രൂപ അനുവദിച്ച കട്ടിപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു.

പുതിയ കെട്ടിടത്തിൽ ആധുനിക രീതിയിലുള്ള ഒ.പി., ഫാർമസി, ലാബ്, ശ്വാസ് ക്ലിനിക്, ആശ്വാസ് ക്ലിനിക്, ഫ്രീ ചെക്കപ്പ് ഏരിയ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രത്തിൽ യാഥാർഥ്യമാക്കും.

ചമൽ സബ് സെന്ററിനെ ഹെൽത്ത് വെൽനസ് സെന്ററാക്കി ഉയർത്തി. ഏഴുലക്ഷം രൂപ ഇതിനായി അനുവദിച്ചു.

കിഴക്കോത്ത് കുടുംബാരോഗ്യകേന്ദ്രം രണ്ടുകോടി രൂപ

-22 വർഷത്തെ കേരള സംസ്ഥാന സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപ അനുവദിച്ച കെട്ടിടത്തിന്റെ പ്രവൃത്തികൾ ഏപ്രിൽ മാസത്തിൽ ആരംഭിക്കും. സ്ഥല പരിമിതിയാൽ പ്രയാസം അനുഭവിക്കുന്ന കിഴക്കോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾക്ക് പദ്ധതി യാഥാർഥ്യമാവുന്നതോടുകൂടി പരിഹാരമാകും.

ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടമായി

-17 വർഷത്തെ, എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്നു 25 ലക്ഷം രൂപയും 2017-18 വർഷത്തെ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന്‌ 25 ലക്ഷം രൂപയും 2020-21 വർഷത്തെ 10 ലക്ഷം രൂപയും എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്‌ രണ്ടുലക്ഷം രൂപയും ചെലവഴിച്ച് ആകെ 62 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ച പുതിയ കെട്ടിടത്തിൽ ഒ.പി. സംവിധാനം, നഴ്‌സിങ്‌ റൂം, ഡ്രസിങ്‌ റൂം, ഒബ്‌സർവേഷൻ റൂം, വിഷൻ സെന്റർ തുടങ്ങിയവ പ്രവർത്തിച്ചുവരുന്നു. ആർദ്രം പദ്ധതി (എൻ.എച്ച്.എം.) 15 ലക്ഷം. മങ്ങാട് സബ് സെന്ററിനെ ഹെൽത്ത് വെൽനസ് സെന്ററാക്കി ഉയർത്തി. ഏഴുലക്ഷം രൂപ ഇതിനായി അനുവദിച്ചു.

കട്ടിപ്പാറ ആയുർവേദ ഹോസ്പിറ്റൽ 31.05 ലക്ഷം രൂപ -19 വർഷത്തിൽ, എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 31.5 ലക്ഷം രൂപ അനുവദിച്ച് നിർമിച്ച ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ. നിർവഹിച്ചു.

ഓമശ്ശേരി ആയുർവേദ ഡിസ്പെൻസറി കൂടത്തായി 10 ലക്ഷം രൂപ -20 വർഷത്തെ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ച് നിർമിച്ച ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ. നിർവഹിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി വികസനത്തിന് 40 ലക്ഷം രൂപ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് വെന്റിലേറ്ററുകൾ സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപയും ഖരമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയും എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ അനുവദിച്ചു.

‘108’ ആംബുലൻസ്

താമരശ്ശേരി താലൂക്ക് ആശുപത്രി, കൊടുവള്ളി സി.എച്ച്.സി., മടവൂർ എഫ്.എച്ച്.സി. എന്നിവയ്ക്ക് 108 ആംബുലൻസ് അനുവദിച്ചു. കട്ടിപ്പാറ എഫ്.എച്ച്.സി.ക്ക് എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നു 7.6 ലക്ഷം രൂപ അനുവദിച്ചു. കൊടുവള്ളി മണ്ഡലത്തിൽ ആരോഗ്യമേഖലയിൽ നടന്നത് അത്യപൂർവമായ വികസനം

മന്ത്രി കെ.കെ. ശൈലജതാമരശ്ശേരി താലൂക്ക് ആശുപത്രികോടിയുടെ വികസന പദ്ധതികൾ