കൊടുവള്ളി : അധികാരത്തിൽ വന്നതുമുതൽ സ്വജനപക്ഷപാതവും അഴിമതിയും നടത്തി മുഖഛായ നഷ്ടപ്പെട്ട പിണറായി സർക്കാർ രാജിവെക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് യു. രാജീവൻ ആവശ്യപ്പെട്ടു. കിഴക്കോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര പരപ്പാറയിൽ ജാഥാ ക്യാപ്‌റ്റൻ ടി.എം. രാധാകൃഷ്ണന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് ടി.എം. രാധാകൃഷ്ണൻ അധ്യക്ഷനായി. സി.ടി. ഭരതൻ, എം.എം. വിജയകുമാർ, പി.കെ. സുലൈമാൻ, കെ.കെ. ആലി, ഗഫൂർ മുത്തേടത്ത് എന്നിവർ സംസാരിച്ചു.

എളേറ്റിലിൽ നടന്ന സമാപനസമ്മേളനം ഡി.സി.സി. ജനറൽ സെക്രട്ടറി പി.സി. ഹബീബ്‌ തമ്പി ഉദ്ഘാടനം ചെയ്തു. കെ.പി. വിനോദ് കുമാർ, സി.ടി. വനജ, ഇസ്ഹാഖ്, തനൂജ് കുരുവട്ടൂർ, ജ്യോതി, സൈനുൽ ആബിദിൻ തങ്ങൾ, മുസ്തഫ എന്നിവർ സംസാരിച്ചു.

പദയാത്രയ്ക്ക് മണ്ഡലം ഭാരവാഹികളായ എം. ബാലകൃഷ്ണൻ, കെ.പി. ചോയി, പി. അരവിന്ദാക്ഷൻ, സിദ്ദിഖു പറക്കുന്നു, ഷഹബാസ്സു, അസ്സയിൻ, ശ്രീജ എന്നിവർ നേതൃത്വം നൽകി.