കൊയിലാണ്ടി : പെട്രോളിനും ഡീസലിനും നികുതികുറയ്ക്കാത്ത സംസ്ഥാനസർക്കാരിനെതിരേ ‌ബി.ജെ.പി. കൊയിലാണ്ടിയിൽ ‌സായാഹ്നധർണ നടത്തി. സംസ്ഥാനകമ്മിറ്റി അംഗം ശ്രീപദ്മനാഭൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.ആർ. ജയികിഷ് അധ്യക്ഷത വഹിച്ചു.

ജില്ലാട്രഷറർ വി.കെ. ജയൻ, വായനാരി വിനോദ്, വി.സത്യൻ, കെ.വി.സുരേഷ്, വി.കെ.മുകുന്ദൻ, ഒ.മാധവൻ എന്നിവർ സംസാരിച്ചു.

പേരാമ്പ്ര : ഭരണത്തിന്റെ തണലിൽ സി.പി.എം. കേരളത്തിലെ തീവ്രവാദ ശക്തികളുമായി കൈകോർത്ത് കേരളത്തെ കലാപഭൂമിയാക്കുകയാണെന്ന് ബി.ജെ.പി. ദേശീയ കൗൺസിലംഗം കെ.പി. ശ്രീശൻ ആരോപിച്ചു. കേരള സർക്കാർ പെട്രോൾ ഡീസൽ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്രയിൽ ബി.ജെ.പി. മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് രാമദാസ് മണലേരി, തറമൽ രാഗേഷ്, കെ. അനൂപ്, കെ. രാഘവൻ, എ. ബാലചന്ദ്രൻ, ശ്രീജിത്ത് കല്ലോട്, എം. പ്രകാശൻ, ബാബു പുതുപറമ്പിൽ, ജൂബിൻ ബാലകൃഷ്ണൻ, സി.കെ. ലീല, കെ.എം. ബാലകൃഷ്ണൻ, ടി.കെ. രജീഷ് എന്നിവർ സംസാരിച്ചു. ബിനു നാഗത്ത്, ടി.എം. ഹരിദാസ്, കെ.കെ. സജീവൻ, ബിനീഷ് എടവാട്, എം.ജി. വേണു എന്നിവർ നേതൃത്വം നൽകി.

പയ്യോളി : ബി.ജെ.പി. മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ജില്ലാ വൈസ് പ്രസിഡന്റ് ഹരിദാസ് പോക്കിനാരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.കെ. ബൈജു അധ്യക്ഷനായി. സ്മിത ലക്ഷ്മി, വി. കേളപ്പൻ, പ്രഭാകരൻ പ്രശാന്തി, കെ.എം. ശ്രീധരൻ, സി.പി. രവീന്ദ്രൻ, സുനിൽകുമാർ മൂടാടി എന്നിവർ സംസാരിച്ചു.

ബാലുശ്ശേരി : ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ധർണ സംഘടിപ്പിച്ചു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡന്റ്‌ ബബീഷ് ഉണ്ണികുളം അധ്യക്ഷനായി. ബി.ജെ.പി. ജില്ല വൈസ് പ്രസിഡന്റ്‌ ടി. ബാലസോമൻ, യുവമോർച്ച സംസ്ഥാന സമിതി അംഗം ലിബിൻ ബാലുശ്ശേരി, ബി.ജെ.പി. നേതാക്കളായ എം.സി. ശശീന്ദ്രൻ ,കെ. വി. കുമാരൻ, എം.സി. കരുണൻ, നിഖിൽകുമാർ ടി.കെ., ഷീബ ഉണ്ണികുളം, സി. മോഹനൻ, ആർ.എം. കുമാരൻ റീന.ടി.കെ. എന്നിവർ സംസാരിച്ചു.

ഉള്ളിയേരി : കേന്ദ്രമാതൃകയിൽ സംസ്ഥാന സർക്കാരും പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ഉള്ളിയേരി മണ്ഡലം കമ്മിറ്റി ഉള്ളിയേരിയിൽ സായാഹ്നധർണ നടത്തി. ബി.ജെ.പി. ജില്ലാ ജന. സെക്രട്ടറി ഇ. പ്രശാന്ത് കുമാർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സുഗീഷ് കൂട്ടാലിട അധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം രാജേഷ് കായണ്ണ, കെ. ഭാസ്കരൻ, എൻ. ചോയി, രാജേന്ദ്രൻ കുളങ്ങര, രാജേഷ് പുത്തഞ്ചേരി, എസ്.എൽ. കിഷോർ കുമാർ, ബാബു വടക്കയിൽ, അഴകത്ത് സോമൻ നമ്പ്യാർ, ഷിബു ജോർജ് എന്നിവർ സംസാരിച്ചു.