കൊടിയത്തൂർ : ഇരുവഴിഞ്ഞിപ്പുഴയിൽ കൊടിയത്തൂർ ജി.എം.യു.പി. സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി നിഹാൽ മുങ്ങിമരിച്ച സംഭവത്തിൽ സ്കൂൾ പി.ടി.എ., എസ്.എം.സി., സ്റ്റാഫ് കൗൺസിൽ എന്നിവർ അനുശോചിച്ചു. പി.ടി.എ. പ്രസിഡന്റ് എ.പി. മുജീബ്, എസ്.എം.സി. ചെയർമാൻ ഉമർ പുതിയോട്ടിൽ, ജി. അബ്ദുൽ റഷീദ്, ഫൈസൽ പാറക്കൽ, എം.കെ. ഷക്കീല, വി. അബ്ദുൽ റഷീദ്, രമേശൻ എന്നിവർ സംസാരിച്ചു.